സ്വാഗതം


ഓം നമ:ഹ ശിവായ..

ഭാരതീയ സംസ്കാരത്തിന്‍റെയും നിത്യനൂതന ചെയ്തന്ന്യങ്ങളുടെയും അനുഗ്രഹ കലകളാലും സമ്പുഷ്ടമായ ശ്രീ; നാരായണഗുരുദേവ ത്രിപ്പാധങ്ങളുടെ ത്രികരങ്ങളാല്‍ പ്രതിഷ്ടിതമായതും നിത്യചൈതന്ന്യ സാന്നിധ്യംകൊണ്ടും സത്യസനാതന സാക്ഷത്കാരത്തിനായ് തിരു: അവതാരം ചെയ്ത '' ശ്രീ; മഹാദേവന്‍ '' കുടികൊള്ളുന്ന ( ശ്രീ: ഞാനെശ്വരന്‍ )
അഞ്ചുതെങ്ങ് ശ്രീ ഞാനെശ്വര ക്ഷേത്ര ബ്ലോഗിലേയ്ക് സ്വാഗതം..

welcome to sree: njaneswara temple blog

പേജുകള്‍‌

ക്ഷേത്രത്തിലെ പൂജാതികര്‍മങ്ങളും സമയവും ...!



വെളുപ്പിന് 4:00 ന് : പള്ളിഉണര്‍ത്തല്‍,നിര്‍മാല്ല്യം,അഭിഷേകം
വെളുപ്പിന് 4:30 ന് : മഹാ ഗണപതി ഹോമം
വെളുപ്പിന് 5:30 ന് : ഉഷ:പൂജ
വെളുപ്പിന് 7:00 ന് : ഉഷ:ശ്രീബലി




ഉച്ചയ്ക്ക് 11:00 ന്: ഉച്ചപൂജ
ഉച്ചയ്ക്ക് 12:00 ന് :നടയടപ്പ്




വൈകുനനെരം 5:00 ന് : നടതുറപ്പ്
വൈകുന്നേരം 6:45 ന് : ദീപാരാധന
വൈകുന്നേരം 7:15 ന് : ശ്രീ ഭൂതബലി എഴുന്നള്ളിപ്പ്
വൈകുന്നേരം 8:൦൦ ന് : അത്താഴപൂജ , നടയടപ്പ്

എങ്ങനെ അഞ്ചുതെങ്ങ് ശ്രീ ഞാനെശ്വര ക്ഷേത്ര സന്നിധിയില്‍ എത്തിച്ചേരാം...????






ഗൂഗിള്‍ സാറ്റലൈറ്റ് മാപ്പ് ലിങ്ക് : ( വിക്കി മാപിംഗ് )

http://wikimapia.org/#lat=8.6732211&lon=76.7611527&z=17&l=0&m=s&v=9&ifr=1

തിരു ആറാട്ട്‌ ഉം ത്രിക്കോടി ഇറക്കും...




അഞ്ചുതെങ്ങ് ശ്രീ ഞാനെശ്വര ക്ഷേത്രത്തിലെ മകം മഹോത്സവത്തിന്റെ അവസാനനാല്‍ വെളുപ്പിന് ഗജവീരന്‍ ചെണ്ടമേളം തീവട്ടി എന്നിവയുടെ അകമ്പടിയോടെ തന്ത്രി വര്യന്മാരുടെ മുഖ്യ കാര്മികത്തില്‍ ശിവ ഭഗവാന്റെ ബിംബവും ഏന്തി അഞ്ചുതെങ്ങ് കടലില്‍ ( അറബി കടലില്‍ ) ആറാട്ടിന് പോയി മറ്റു അനുബന്ധ പൂജാതികര്‍മങ്ങല്ക് ശേഷം ക്ഷേത്ര സന്നിധിയില്‍ മടങ്ങിയെത്തി ക്ഷേത്രത്തിലെ മറ്റു പൂജ വിധികള്‍ക് ശേഷം തൃക്കോടി ഇറക്കി ആ ക്കൊടി ക്ഷേത്ര ഭരണധികരിയ്കു കൈ മാറുന്നതോടെ ആ ആണ്ടിലെ മകം-മഹോത്സവം സമാപ്തി ആകപ്പെടുന്നു..

തെയ്യവും മറ്റു അനുബന്ധ കലാരൂപങ്ങളും കൊര്‍ത്തിനകിയ ഘോഷയാത്ര...


അഞ്ചുതെങ്ങ് ശ്രീ ഞാനെശ്വര ക്ഷേത്രത്തിലെ വിശേഷാല്‍ വിശേശമായ മകം-മഹോത്സവം അഞ്ചുതെങ്ങ്നിവാസികള്‍ ഉത്സവ ലഹരിയില്‍ ആറാടുന്നു ...

അഞ്ചുതെങ്ങ് ദേശത്തെ എല്ലാ ജനസമൂഹവും ഉത്സവനാളുകളില്‍ ക്ഷേത്രത്തിലേയ്ക്ക് ഒഴുകിയെത്തുന്നു.

മുന്‍കാലങ്ങളില്‍ അഞ്ചുതെങ്ങ് കപാലീശ്വരന്‍ ശിവ ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ടു ശ്രീ ഞാനെശ്വര ഭഗവാന്‍റെ തിരുസന്നിധിയിലെയ്ക്ക് എത്തപെട്ടിരുന്ന എഴുന്നള്ളിപ്പ് ഘോഷയാത്ര കാലക്രമേണ ദൂരപരിധി പരിഗനിയ്ച്ചുകൊണ്ട് കടയ്ക്കാവൂര്‍ ശ്രീ സുബ്രഹ മന്ന്യന്‍ സ്വാമി ക്ഷേത്ര സന്നിധിയില്‍ നിന്നുമാക്കി തീര്‍ക്കുകയും ചെയ്തു.





തിടമ്പ് എഴുന്നെള്ളിപ്പ്...







ബാലികമാരുടെ താലപ്പൊലി ...




തെയ്യവും മറ്റു അനുബന്ധ കലാരൂപങ്ങളും .......



ചെണ്ട മേളം ...





വിശേഷാല്‍ പൂജ കര്‍മങ്ങള്‍....



ശ്രീ മുരുഗന് കളഭാഭിഷേകം..




ശ്രീ
നാഗരാജാവിന്‌ പാലഭിഷേകം... ( ആയില്ല്യമൂട്ട്‌)




ശ്രീ
ഗുരു പൂജ





ഐശ്വര്യ പൂജ

മഹാ മ്രുത്വിന്ജയ ഹോമം ...



ചൂട്ടുകെട്ടിപ്പട ...

ശിവ ഭഗവാന്‍ കാട്ടാള വേഷത്തില്‍ ചണ്ടാലനായ് വെട്ടയ്ക്കുപോകുന്നു














ഉത്സവം
തുടങ്ങി ഒന്‍പതാം നാള്‍ രാത്രി ക്ഷേത്ര സന്നിധിയില്‍ നിന്നും ഗജവീരന്റെ അകമ്പടിയോടും താളമേള വാദ്യ ഘോഷങ്ങളോടും അഞ്ചുതെങ്ങ് മുത്തുമാരി അമ്മന്‍ കൊവിലിന്റെ ആല്‍ മരത്തിനു കീഴില്‍ പച്ചിലകളും വൃക്ഷ ശിഖരങ്ങളും കൊണ്ട് തീര്‍ക്കുന്ന കാട്ടില്‍ നിന്നും തറതോടീയ്കാതെ ഗജവീരന്റെ ചുമലിലേറ്റി കൊണ്ടുവരുന്ന ചുവന്ന കരിക്ക് (ഗൌളി കരിക്ക് ) അമ്പെയ്തു കൊള്ളിയ്ച്ചു അതുമായ് പ്രേത്യേകമായ് തെങ്ങിന്‍റെ ഉണങ്ങിയ ഓലയാല്‍ കേട്ടിയുണ്ടാകിയ തീപന്തങ്ങള്‍ കൊളുത്തി വാദ്യമേലങ്ങള്ക് ചുവടുവച്ചു ഭഗവാന്‍റെ തിരു സന്നിധിയില്‍ കരിക്ക് എത്തിയ്ച്ചു വണങ്ങുന്നു.

അഞ്ചുതെങ്ങ് ശ്രീ ഞാനെശ്വ്രര ക്ഷേത്രം ...

an



അഞ്ചുതെങ്ങ് ശ്രീ ഞാനെശ്വ്ര ക്ഷേത്ര തീഹ്യമായ് ഒരുകൂട്ടര്‍ പറയുന്നത് പണ്ട് വിധ്യഭ്യസപരമായ് വളരെ പിന്നോകം നിന്നിരുന്ന അഞ്ചുതെങ്ങ് ദേശത്തെ ജനങ്ങല്‍കിടയിലെയ്ക് അറിവിന്‍റെ വെളിയ്ച്ചം പകര്‍ന്നു നല്‍കുവാന്‍ വേണ്ടിയാണ് ജ്ഞാനത്തിന്റെ ഉറവിടമായ ശ്രീ ഞാനെശ്വര ഭഗവാനെ കുടിയിരുത്തിയത് എന്ന് വാധിയ്കപെടുന്നു.




കൊല്ലക്കാര്‍ എന്നറിയപെടുന്ന ഒരു വലിയ കുടുംബത്തിലെ ഒരു നല്ല മനുഷ്യന്‍ ധാനമായ് നല്‍കിയ വയല്‍ നികത്തി ഒരു ചെറിയ ക്ഷേത്രം പണിയുകയായിരുന്നു കാലക്രമേണ ചുറ്റമ്പലം സ്ഥപിയ്കപെടുകയ്യും ചെയുതു..
ഒടുവില്‍ ഒരു നല്ല മനുഷ്യന്‍റെ കൃപയാല്‍ അമ്പലത്തിനു ചുറ്റുമതില്‍ സതാപിയ്കുകയും നാളിതുവരെ ക്ഷേത്രത്തിന്റെ എല്ലാ കാര്യങ്ങളിലും മേല്‍നോട്ടം വഹിയ്ച്ചു നടത്തിപോരുകയും ചെയ്തുവരുന്നു.





കടലിനോടു ചേര്‍ന്നുകിടക്കുന്ന അഞ്ചുതെങ്ങ് ദേശം നാളിതുവരെ ദുരന്തങ്ങളില്‍ നിന്നും കാത്തുരക്ഷിയ്ച്ചത് ശ്രീ ഞാനെശ്വര ഭാഗവാനാണെന്ന് ജാതിമത ഭേതമെന്ന്വെ എല്ല്ലാരും വിസ്വസിയ്ച്ചു പോരുന്നു.

ശ്രീ നാരായണ ഗുരു



ശ്രീ നാരായണ ഗുരു ദേവന്‍ താമസിയ്ച്ച അഞ്ചുതെങ്ങിലെ വീട്..
(
ഇപ്പോള്‍ പോലീസ് സ്റ്റേഷന് വേണ്ടി വിട്ടുകൊടുത്തിരിയ്കുന്നു )










ശ്രീ ഞാനെശ്വര ക്ഷേത്രത്തിലെ ഗുരുദേവ പ്രതിമ..
(
തിരു സന്നിധിയിലാണ് മംഗള കര്‍മ്മങ്ങള്‍ നടത്തപ്പെടുന്നത് )




ശ്രീ നാരായണ ഗുരു ദേവന്‍ ഉപയോഗിയ്ച്ചുപോന്ന കിടക്ക...
( ഇപ്പോഴും ക്ഷേത്രത്തിലെ ഊട്ടുപുരയില്‍ ഒരു നിധിപോലെ കാത്തു സൂക്ഷിയ്ക പെടുന്നു.. )

മകം മഹോത്സവത്തിന് ക്ഷേത്രവും ക്ഷേത്ര വീഥിയും വൈധ്യുധ ദീപങ്ങളാല്‍ അലമ്കാര പൂര്ന്നമായപ്പോള്‍ ..




മകം മഹോത്സവം കാവടി ഘോഷയാത്ര..





അഞ്ചുതെങ്ങ് ശ്രീ ഞാനെശ്വര ഭഗവാന്‍റെ മുഖചാര്‍ത്ത് ...




ഓം നമ: ശിവായ ...